ആറ്റിങ്ങൽ: കിണറ്റിലകപ്പെട്ടയാളെ ആറ്റിങ്ങൽ ഫയർ ഫോഴ്‌സ് ടീം രക്ഷപെടുത്തി. മാമം പന്തലക്കോട് പാറക്കാട് വീട്ടിൽ അനിൽ കുമാറിനെയാണ് ഫയർ ഫോഴ്‌സ് രക്ഷപെടുത്തിയത്. കഴിഞ്ഞദിവസം രാത്രി 1.30 നായിരുന്നു സംഭവം. 25 അടി താഴ്ചയുള്ള കിണറ്റിൽ അനിൽ കുമാർ അകപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ആറ്റിങ്ങൽ ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയും ടീം സ്ഥലത്തെത്തി അനിൽകുമാറിനെ രക്ഷപ്പെടുത്തി ആംബുലൻസിൽ വലിയകുന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.