തിരുവനന്തപുരം : ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ (ഐ.ഡി.എ) ദേശീയ സമ്മേളനം ജനുവരി 23 മുതൽ 26 വരെ തിരുവനന്തപുരത്ത് നടക്കും. കോവളം ഉദയസമുദ്ര, കെ.ടി.ഡി.സി സമുദ്ര, ഹോട്ടൽ താജ് എന്നിവിടങ്ങളിൽ നടക്കുന്ന സമ്മേളനം 24ന് വൈകിട്ട് 6ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.ആറായിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഓർഗനൈസിംഗ് ചെയർമാൻ ഡോ.എം രവീന്ദ്രനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി കുടുംബശ്രീ മിഷനുമായി ചേർന്ന് എല്ലാ ജില്ലയിലും ദന്താരോഗ്യ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. സൗജന്യ ഡെന്റൽ ക്യാമ്പുകളും സംഘടിപ്പിക്കും. രാജ്യത്തെ വിദഗ്ദ്ധരായ ഡോക്ടർമാർ നൂതന ചികിത്സാരീതികളെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇതോടൊപ്പം ട്രേഡ് ഫെയറും സംഘടിപ്പിച്ചിട്ടുണ്ട്. ഡോ.ജി സുരേഷ്‌കുമാർ, ഡോ.ടി മുകേഷ്, ഡോ.പ്രമോദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.