പാലോട് : കെ.പി.എസ്.ടി.എ പാലോട് ഉപജില്ല നാലാം വാർഷിക സമ്മേളനം പച്ച ഗവ. എൽ. പി. സ്കൂളിൽ നടന്നു. കെ.പി.എസ്.ടി.എ സബ്ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ നിസ്സാം അദ്ധ്യക്ഷനായ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് നിസാം ചിതറ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി ജോസ് വിക്ടർ (സംസ്ഥാന എക്സിക്യൂട്ടീവ് അംഗം) പങ്കെടുത്തു. മുഖ്യ പ്രഭാഷണം ശ്രീലത (സംസ്ഥാന എക്സിക്യൂട്ടീവ് അംഗം) നടത്തി. ബ്ലോക്ക് മെമ്പർ ടി. കെ വേണുഗോപാൽ, എ. ആർ. ഷമീം, ഡി. സി ബൈജു, എ. ആർ നസിം, എം. രാധാകൃഷ്ണൻ, സുധീർ എന്നിവർ ആശംസകൾ അറിയിച്ചു. ജി.ആർ. പ്രകാശ് നന്ദി പറഞ്ഞു. ഭാരവാഹികളായി മുഹമ്മദ്‌ നിസാ (പ്രസിഡന്റ് ), ക്ലീറ്റസ് തോമസ് (സെക്രട്ടറി), ജി.ആർ. പ്രകാശ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.