നെടുമങ്ങാട് : പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരരംഗത്തിറങ്ങിയ ബിനോയ് വിശ്വം എം.പിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച്‌ സി.പി.ഐ ആനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനാട്ട് പ്രതിഷേധ സംഗമം നടത്തി.ഗ്രാമപഞ്ചായത്തംഗം വേങ്കവിള സജിയുടെ അദ്ധ്യക്ഷതയിൽ സി.പി.ഐ പാലോട് മണ്ഡലം സെക്രട്ടറി ഡി.എ രജിത് ലാൽ ഉദ്ഘാടനം ചെയ്തു.ആനാട് ജി.ചന്ദ്രൻ,എം.ജി ധനീഷ്,എ.എസ് ഷീജ,എസ്.അൻഷാദ്,സി.ആർ മധുലാൽ തുടങ്ങിയവർ സംസാരിച്ചു.