പാറശാല: പാറശാല ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കായി സംഘടിപ്പിച്ച ക്രിസ്തുമസ് വെക്കേഷൻ ക്യാമ്പ് തിരുവനന്തപുരം റൂറൽ ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയും എസ്.പി.സി ജില്ലാ കോ-ഓർഡിനേറ്ററുമായ ദിനരാജ് ഉദ്ഘടനം ചെയ്തു. സ്‌കൂൾ ഹെഡ്‌സ്മിസ്‌ട്രെസ് ജെ. ചന്ദ്രിക രാവിലെ പതാക ഉയർത്തിയതോടെ ക്യാമ്പിന് തുടക്കമായി. പാറശാല പൊലീസ് ഇൻസ്‌പെക്ടർ എസ്.എം. റിയാസ് മുഖ്യപ്രഭാഷണം നടത്തി.