ഇന്ത്യ: വിരാട് കൊഹ്‌ലി (ക്യാപ്ടൻ) , രോഹിത് ശർമ്മ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കേദാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ശാർദ്ദൂൽ താക്കൂർ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, ശിവം ദുബെ, മായാങ്ക് അഗർവാൾ, മനീഷ് പാണ്ഡെ, നവ്ദീപ് സെയ്നി.

വിൻഡീസ്

കെയ്റോൺ പൊള്ളാഡ് (ക്യാപ്ടൻ), എവിൻ ലെവിസ്, ഷായ് ഹോപ്പ്, ഹെട്മേയർ, റോസ്ടൺ ചേസ്, നിക്കോളാസ് പുരാൻ, ജാസൺ ഹോൾഡർ, കീമോപോൾ, അൽസാരി ജോസഫ്, ക്വാറി പിയറി, ഷെൽഡൻ കോട്ടെറൽ, സുനിൽ ആബ്രിസ്, ബ്രാൻഡൻ കിംഗ്, റൊമാരിയോ ഷെപ്പോഡ്, ഹെയ്ഡൻ വൽഡ്

15

വർഷത്തിനിടെ ഇന്ത്യ സ്വന്തം മണ്ണിൽ തുടർച്ചയായി രണ്ട് ഏകദിന പരമ്പരകൾ തോറ്റിട്ടില്ല. ഇൗവർഷം ആസ്ട്രേലിയയോട് മാർച്ചിൽ ഏകദിന പരമ്പര തോറ്റ ശേഷമുള്ള ഇന്ത്യയുടെ പരമ്പരയാണിത്.

13

കഴിഞ്ഞ വർഷത്തിനിടെ ഇന്ത്യയ്ക്കെതിരെ ഒരു ഉഭയകക്ഷി പരമ്പരയിൽ പോലും വിജയിക്കാൻ വിൻഡീസിന് കഴിഞ്ഞിട്ടില്ല.

10

ഇന്ന് ജയിക്കുകയാണെങ്കിൽ ഇന്ത്യ വിൻഡീസിനെതിരെ നേടുന്ന തുടർച്ചയായ പത്താമത്തെ പരമ്പരയാകും.

382

കട്ടക്കിൽ നടന്ന അവസാന ഏകദിന മത്സരത്തിൽ ഇംഗ്ളണ്ടിനെതിരെ ഇന്ത്യ ഉയർത്തിയ സ്കോർ. എന്നാൽ ഇംഗ്ളണ്ടിനെ വെറും 15 റൺസിന് മാത്രമാണ് ഇന്ത്യയ്ക്ക് തോൽപ്പിക്കാനായത്.

34

കട്ടക്കിൽ ഇതുവരെ കളിച്ച മൂന്ന് ഏകദിനങ്ങളിലും ഒരു ട്വന്റി 20 യിലുമായി ഇന്ത്യൻ ക്യാപ്ടൻ വിരാട്കൊഹ്‌ലി ഇതുവരെ നേടിയത് വെറും 34 റൺസ് മാത്രം. 3,22. 12 എന്നിങ്ങനെയായിരുന്നു വിരാടിന്റെ സ്കോറിംഗ്.

വിൻഡീസിനെതിരെ മറ്റൊരു ഫൈനലിന് ഇറങ്ങുമ്പോൾ ഞങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് ഫീൽഡിംഗിലാണ്. ഇനി ഞങ്ങൾക്ക് ക്യാച്ചുകൾ കൈവിട്ടുകളയാൻ ആവില്ല. പിഴവുകളിൽ നിന്ന് പാഠം പഠിച്ചേ മതിയാകൂ.

വിരാട് കൊഹ്‌ലി

റണ്ണൊഴുകും പിച്ച്

ചേസിംഗിനെ കണക്കറ്റ് പിന്തുണയ്ക്കുന്നതാകും കട്ടക്കിലെ പിച്ച്. രാത്രിയിലെ മഞ്ഞ് ബൗളിംഗും ഫീൽഡിംഗും ദുഷ്കരമാക്കും.

പര്യടനത്തിലെ അവസാനമത്സരമാണ് കട്ടക്കിലേത്. ഇതുവരെയുള്ള ഞങ്ങളുടെ പ്രകടനത്തിലെ പിഴവുകളും മികവുകളും കൃത്യമായി വിലയിരുത്തി ഫൈനലിന് തുല്യമായ മത്സരം ജയിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ട്. പരമ്പര ജയിച്ച് മടങ്ങുക തന്നെയാണ് ലക്ഷ്യം.

കെയ്റോൺ

പൊള്ളാഡ്

പരമ്പര ഇങ്ങനെ

1. ആദ്യ ഏകദിനം

ഇന്ത്യ 287/8

വിൻഡീസ് 291/2

വിൻഡീസ് വിജയം എട്ടുവിക്കറ്റിന്

2. രണ്ടാം ഏകദിനം

ഇന്ത്യ 387/5

വിൻഡീസ് 280

ഇന്ത്യൻ വിജയം

107 റൺസിന്