തിരുവനന്തപുരം: രണ്ടാമത് ലോക കേരളസഭയോടനുബന്ധിച്ച് യൂണിവേഴ്സിറ്റി കോളേജിൽ 31ന് നടക്കുന്ന പ്രവാസി സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി സാഹിത്യ മത്സരം നടത്തുന്നു. നഗരസഭാ മേഖലയിലുള്ള ഹയർസെക്കൻഡറി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. കവിതാരചന, ലേഖനം എന്നീ ഇനങ്ങളിലാണ് മത്സരം. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഓരോ ഇനത്തിലും രണ്ടു വിദ്യാർത്ഥികൾക്ക് വീതം മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവുമായി 31ന് രാവിലെ 9.30ന് യൂണിവേഴ്സിറ്റി കോളേജിലെ രജിസ്‌ട്രേഷൻ കൗണ്ടറിലെത്തണം. ഫോൺ 9447956162.