പാറശാല: പ്രകൃതി സ്നേഹിയും സർപ്പ സംരക്ഷകനുമായ വാവ സുരേഷ് ഭാരതീയവിദ്യാപീഠം സെൻട്രൽ സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് വിവിധയിനം പാമ്പുകളെ പ്രദർശിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു. വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടെ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പാമ്പ് കടിയേറ്റാൽ സ്വീകരിക്കേണ്ട പ്രതിവിധികളെക്കുറിച്ചും വിവരിച്ചു. ക്വസ്റ്റ് ഡേയിൽ മുഖ്യാതിഥിയായെത്തിയ വാവ സുരേഷിനെ പ്രധാനാചാര്യൻ പ്രതാപ് റാണ പൊന്നാടയും കീർത്തി പത്രവും നൽകി ആദരിച്ചു.
ഫോട്ടോ: ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിലെ ക്വസ്റ്റ് ഡേയിൽ മുഖ്യാതിഥിയായെത്തിയ വാവ സുരേഷ് വിവിധയിനം പാമ്പുകളെ പരിചയപ്പെടുത്തുന്നു.