കരിയറിലെ
രണ്ടാം ടെസ്റ്റിലും
സെഞ്ച്വറിനേടി
ആബിദ് അലി
കറാച്ചി : കരിയറിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും സെഞ്ച്വറിനേടുന്ന ആദ്യപാകിസ്ഥാൻ ബാറ്റ്സ്മാനായി ചരിത്രംകുറിച്ച് ഒാപ്പണർ ആബിദ് അലി.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 174 റൺസ് നേടിയാണ് ആബിദ് റെക്കാഡ് പുസ്തകത്തിൽ സ്വന്തം പേരെഴുതിച്ചേർത്തത്. റാവൽപിണ്ടിയിൽ നടന്ന ആദ്യ ടെസ്റ്റിലും 32 കാരനായ ഇൗ വലംകയ്യൻ ബാറ്റ്സ്മാൻ സെഞ്ച്വറി (109) നേടിയിരുന്നു.
ആബിദ് അലിയുടെയും ഷാൻ മസൂദിന്റെയും (135) സെഞ്ച്വറി മികവിൽ പാകിസ്ഥാൻ ശക്തമായ നിലയിലെത്തിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്സിൽ 191 റൺസിന് പുറത്തായിരുന്ന പാകിസ്ഥാനെതിരെ ലങ്ക 271 റൺസ് നേടിയിരുന്നു. 80 റൺസ് ലീഡ് വഴങ്ങിയിറങ്ങിയ പാകിസ്ഥാൻ മൂന്നാംദിനം കളി നിറുത്തുമ്പോൾ 395/2 എന്ന നിലയിലാണ് .
ഒാപ്പണിംഗിൽ 278 റൺസ് കൂട്ടിച്ചേർത്തശേഷമാണ് ആബിദ് അലിയും ഷാൻ മസൂദും പിരിഞ്ഞത്. കളിനിറുത്തുമ്പോൾ ക്യാപ്ടൻ അസ്ഹർ അലിയും (57) ബാബർ അസമും (22) ആണ് ക്രീസിൽ 315 റൺസ് ലീഡിലാണ് ഇപ്പോൾ പാകിസ്ഥാൻ.
l അരങ്ങേറ്റത്തിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും സെഞ്ച്വറി സ്വന്തമാക്കുന്ന ഇന്റർനാഷണൽ ക്രിക്കറ്റിലെ ഒൻപതാമത്തെ ബാറ്റ്സ്മാനാണ് 32കാരനായ ആബിദ് അലി.
l മുൻ ഇന്ത്യൻ ക്യാപ്ടൻ മുഹമ്മദ് അസ്ഹറുദ്ദീൻ കരിയറിലെ ആദ്യ മൂന്ന് ടെസ്റ്റുകളിൽ സെഞ്ച്വറി നേടിയിരുന്നു.
l മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി, രോഹിത് ശർമ്മ എന്നിവർ കരിയറിലെ ആദ്യരണ്ട് ടെസ്റ്റുകളിൽ സെഞ്ച്വറിയടിച്ചവരാണ്.