മലയിൻകീഴ് : വിളപ്പിൽശാല ചെക്കിട്ടപാറ തെക്കേപണ്ടാര വിളവീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന രമണിയെ (54) മരിച്ച നിലയിൽ കണ്ടെത്തി.
വീടിന്റെ പുറക് വശത്തെ വാതിൽ തകർന്ന് തല പുറത്തേക്കും ശരീരത്തിന്റെ മറ്റ് ഭാഗം വീടിനുള്ളിലുമായാണ് മൃതദേഹം കിടന്നത്. അടച്ചിട്ടിരുന്ന പ്ലൈവുഡ് വാതിലിന്റെ താഴെ തറയോടു ചേർന്നുള്ള ഭാഗം പൊളിഞ്ഞാണ് തല പുറത്തേക്കു കിടന്നത്. അടുക്കളയിലെ മേശപ്പുറത്ത് ഒഴിഞ്ഞ രണ്ട് മദ്യ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.വീടിന്റെ മുൻവശത്തെ വാതിൽ പൂട്ടിയ നിലയിലായിരുന്നു.ഇന്നലെ വൈകുന്നേരത്ത് അത് വഴി പോയ രമണിയുടെ മാതാവ് സുമതിയാണ് മൃതദേഹം ആദ്യം കാണുന്നത്. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു.ഇന്ന് രാവിലെ ഫൊറൻസിക് സംഘമെത്തി പരിശോധിക്കും. വീടിനുള്ളിൽ പരിശോധന നടത്തിയാൽ മാത്രമേ കൂടുതൽ വ്യക്തത ഉണ്ടാകൂ എന്ന് വിളപ്പിൽശാല പൊലീസ് അറിയിച്ചു.
ബന്ധുക്കളുമായി പിണങ്ങി രമണി ഒറ്റയ്ക്ക് വീട്ടു ജോലി ചെയ്താണ് കഴിഞ്ഞിരുന്നത്.മക്കൾ : ശ്രീജിത്ത്,രഞ്ജിത്ത്.