തിരുവനന്തപുരം: ഷോർട്ട് പ്ളേ ഡ്രാമ കോമ്പറ്റീഷന്റെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് നാടക പ്രവർത്തകനായ കല്ലിയൂർ ഗോപൻ വി. ആചാരി യുവജനക്ഷേമ ബോർഡിന് അപ്പീൽ നൽകി. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന് കീഴിലെ ഷോർട്ട് പ്ളേ ഡ്രാമ കോമ്പറ്റീഷൻ സംസ്ഥാനതല അമച്വർ നാടകത്തിന്റെ ജില്ലാതല സ്ക്രീനിംഗ് മത്സരത്തിൽ യോഗ്യതയില്ലാത്ത നാടകങ്ങൾക്ക് ഫലപ്രഖ്യാപനം നടത്തിയതിലും കല്ലിയൂർ ജനനി നാടക സംഘത്തിന് സംസ്ഥാനതലത്തിൽ അയോഗ്യത നൽകിയതിലും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്.