ബാലരാമപുരം:അഡ്വ.വി.ജെ തങ്കപ്പൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനോദ്ഘാടനവും വിദ്യാഭ്യാസ ചികിത്സാ ധനസഹായവിതരണവും ഇന്ന് വൈകിട്ട് 4ന് ബാലരാമപുരം ജംഗ്ഷനിൽ നടക്കും.മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ട്രസ്റ്റ് പ്രസിഡന്റ് വി.ടി. ഷാജൻ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി സിന്ധു.എസ് റിപ്പോർട്ട് അവതരിപ്പിക്കും.അഡ്വ.എം.വിൻസെന്റ് എം.എൽ.എ ചികിത്സാ ധനസഹായവും ഒ.രാജഗോപാൽ എം.എൽ.എ അപകട ഇൻഷ്വറൻസ് പോളിസി വിതരണവും നടത്തും.മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ,​സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി കെ.പ്രകാശ് ബാബു എന്നിവർ മുഖ്യപ്രഭാഷണം നടത്തും.സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വിദ്യാഭ്യാസ ധനസഹായവും കെ.ആൻസലൻ എം.എൽ.എ ക്യാൻസർ രോഗികൾക്കുള്ള ധനസഹായവും വിതരണം ചെയ്യും.നിർദ്ധന വിദ്യാർത്ഥികളുടെ പഠനച്ചെലവ് ഏറ്റെടുക്കൽ ഐ.ബി.സതീഷ് എം.എൽ.എയും വാട്ടർബെഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവും നിർവഹിക്കും.ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എസ്.കെ പ്രീജ,​പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി,​നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്യൂ.ആർ.ഹീബ,​ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ ചെയർമാൻ എം.എം.ബഷീർ തുടങ്ങിയവർ ആശംസാപ്രസംഗം നടത്തും.ട്രസ്റ്റ് മെമ്പർ ബാലരാമപുരം വി.മോഹനൻ സ്വാഗതവും ട്രസ്റ്റ് അംഗം ശോഭന സി.നന്ദിയും പറയും.