dec22c

ആറ്റിങ്ങൽ: മോഡേൺ ബേക്കറിയിൽ നിർമ്മിച്ച വെട്ടുകാട് പള്ളിയുടെ മാതൃകയിലുള്ള കേക്ക് ശ്രദ്ധേയമാകുന്നു. ക്രിസ്‌മസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി എല്ലാവർഷവും കൗതുക കേക്ക് നിർമ്മിക്കുന്നത് മോഡേൺ ബേക്കറിയുടെ പ്രത്യേകതയാണ്. സാധാരണ കേക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഷുഗർ പേസ്റ്റ് കൊണ്ടുതന്നെയാണ് ഈ കൂറ്റൻ കേക്കും നിർമ്മിച്ചിട്ടുള്ളതെന്ന് ബേക്കറി ഉടമ അനിൽ പറഞ്ഞു. കൂത്തുപറമ്പ് സ്വദേശി സി.വി. ബാബുവിന്റെ നേതൃത്വത്തിൽ കണ്ണൂർ സ്വദേശികളായ ബാബു, ആനന്ദ് എന്നിവരാണ് കേക്ക് നിർമ്മിച്ചത്. 480 കിലോയുള്ള കേക്കിന്റെ നിർമ്മാണം 18 ദിവസം കൊണ്ടാണ് പൂർത്തിയായത്. കേക്കിന് 7 അടി നീളവും 5 അടി വീതിയും 4 അടി ഉയരവുവുമുണ്ട്. കേക്ക് പൊതുജനങ്ങൾക്കായി കടയുടെ മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.