
കാട്ടാക്കട :സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്(ഐ.എൻ.ടി.യു.സി)കാട്ടാക്കട താലൂക്ക് പ്രവർത്തക സമ്മേളനം സംഘടിപ്പിച്ചു.ജില്ലാ ജനറൽ സെക്രട്ടറി മലയം ശ്രീകണ്ഠൻനായർ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ആർ.എസ്.സജീവിന്റെ അദ്ധ്യക്ഷത വഹിച്ചു.കാട്ടാക്കട ഉണ്ണി,വാവോട് രവി,തച്ചോട്ടുകാവ് സുരേന്ദ്രൻ,മേപ്പൂക്കട വിശ്വംഭരൻ,മാറനല്ലൂർ അനിതകുമാരി,പൊറ്റയിൽ അനി,വിളപ്പിൽ ജോണി,മാറനല്ലൂർ വിജയൻ,കാട്ടാക്കട പ്രശാന്ത് എന്നിവർ സംസാരിച്ചു.