മുടപുരം: ഹരിതകേരള മിഷന്റെ പദ്ധതിയായ ഇനി ഞാൻ ഒഴുകട്ടെ എന്ന പരിപാടിക്ക് മംഗലപുരം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് പഞ്ചായത്തിലെ മുറിഞ്ഞപാലം -ഐക്കുട്ടികോണം -നെടുമാനൂർ തോട് വൃത്തിയാക്കി കൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത് പ്രസിഡന്റ് വേങ്ങോട് മധു ഉദ്‌ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സഎസ്. ജയ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേണുഗോപാലൻ നായർ, മെമ്പർമാരായ വി.അജികുമാർ, എം.ഷാനവാസ്, സി.ജയ്മോൻ,എം.എസ്. ഉദയകുമാരി, സെക്രട്ടറി ജി.എൻ.ഹരികുമാർ, അസി.സെക്രട്ടറി എസ്.സുഹാസ് ലാൽ, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ രാജേന്ദ്രൻ നായർ, പഞ്ചായത്ത് സ്റ്റാഫ് സെക്രട്ടറി ഹരികുമാർ, ഇറിഗേഷൻ എ.ഇ, എം. ജി.എൻ.ആർ.എസ് എ. ഇ. മോഹനൻ, ഓവർസിയർ അഭിഷേക് കൃഷ്ണ, ഹരിത കേരള മിഷൻ ബ്ലോക്ക് ആർ.പി. ഉനൈസ അൻസാരി , വിവിധ രാഷ്രീയ സാമൂഹ്യ പ്രവർത്തകരായ സതീശൻ നായർ, തോന്നയ്ക്കൽ രവി, വി. മുരളീധരൻ നായർ, രാജശേഖരൻ നായർ, ബിന്ദു ലാൽ,തുടങ്ങി തൊഴിലുറപ്പ് തൊഴിലാളികൾ , സന്നദ്ധ സംഘടന പ്പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.