വക്കം: മണനാക്ക് ഫാസിസ്റ്റ് വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ സംഗമവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. മണനാക്കിൽ നടന്ന പൊതുസമ്മേളനം അടൂർ പ്രകാശ് എം.പി.ഉദ്ഘാടനം ചെയ്തു.പി.എം.എ ഷിബു അദ്ധ്യക്ഷത വഹിച്ചു. തൊപ്പിച്ചന്തയിൽ നിന്നാരംഭിച്ച റാലിയിൽ നുറുകണക്കിനാളുകൾ പങ്കെടുത്തു. സത്യൻ എം.എൽ.എ.മൂവാറ്റുപുഴ അഷറഫ് മൗലവി.അഡ്വ.ഫിറോസ് ലാൽ, അമ്പിളി പ്രകാശ്, സുരേഷ് കുമാർ, എസ്.കൃഷ്ണകുമാർ, മോഹനകുമാരി, ജയന്തി സോമൻ, അഡ്വ. റസൂൽ ഷ തുടങ്ങിയവർ സംസാരിച്ചു.