കല്ലമ്പലം:കെ.എസ്.കെ.ടി.യു കിളിമാനൂർ ഏരിയ സമ്മേളനത്തിന്റെ അനുബന്ധമായി പള്ളിക്കൽ കമ്മ്യൂണിറ്റി ഹാളിൽ വർഗീയതയും കർഷകത്തൊഴിലാളികളും എന്ന വിഷയത്തിൽ സെമിനാർ നടത്തി.ജില്ലാ പ്രസിഡന്റ് ബി.പി മുരളി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് എൻ.രവീന്ദ്രൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി ടി.എൻ.വിജയൻ,സി.പി.ഐ.എം ഏരിയ കമ്മിറ്റിയംഗം എം.എ റഹീം,ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം,പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി,എം.ഹസീന,നസീർ വഹാബ്,അഡ്വ.ബിനു തുടങ്ങിയവർ സംസാരിച്ചു.