cpm

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനാവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും നടപ്പാക്കാൻ എൽ.ഡി.എഫ് ഭരണസമിതികൾ പ്രത്യേകം ശ്രദ്ധിക്കും.

പൗരത്വ നിയമത്തിനെതിരായ ജനുവരി 26ന്റെ മനുഷ്യച്ചങ്ങല കക്ഷിരാഷ്ട്രീയ ഭേദമെന്യേ ആളുകളെയും മതമേലദ്ധ്യക്ഷരെയും കലാ, സാംസ്കാരികരംഗങ്ങളിലുള്ളവരെയും ഉൾപ്പെടെ അണിനിരത്തി വിശാലമായ കൂട്ടായ്മയാക്കാനാണ് തീരുമാനം. എസ്.ഡി.പി.ഐ, ജമാ അത്ത് ഇസ്ലാമി പോലുള്ള മതതീവ്രവാദസംഘടനകളെ ക്ഷണിക്കില്ല.

അരൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കുറേക്കൂടി ജാഗ്രതയോടെ നീങ്ങിയിരുന്നെങ്കിൽ സീറ്റ് നഷ്ടപ്പെടില്ലായിരുന്നുവെന്ന് സംസ്ഥാമ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വച്ച പ്രവർത്തന റിപ്പോർട്ടിൽ വിമർശനം.. എന്നാൽ, ഇതുസംബന്ധിച്ച് ചർച്ചയിലേക്ക് കടന്നില്ല.

പൗരത്വ രജിസ്റ്റർ സംബന്ധിച്ച എല്ലാ നടപടികളും നിറുത്തിവയ്ക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണം. ആധാർ നടപ്പാക്കിയതോടെ ഇരട്ടിപ്പാണെന്ന് പറഞ്ഞ് ഒഴിവാക്കിയ ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശം നടപ്പിലാക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് ശരിയായ ദിശയിലുള്ളതാണ്. ദേശീയ പൗരത്വ രജിസ്റ്ററിന്റെ തയ്യാറെടുപ്പായാണ് ഇപ്പോൾ ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതെന്ന് .സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.