കിളിമാനൂർ: മനുഷ്യത്വപരമായ സമീപനം ഉള്ളവരായി കുട്ടികൾ വളരാൻ എൻ. എസ്.എസ് പോലുള്ള സഹവാസ ക്യാമ്പുകൾ സഹായകമാകുമെന്ന് അടൂർ പ്രകാശ് എം.പി. കിളിമാനൂർ ഗവ. എൽ.പി സ്കൂളിൽ രാജാരവിവർമ്മ ബോയ്സ് വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശയപരമായ വ്യത്യാസങ്ങൾ ഉള്ളപ്പോഴും വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ പരസ്പരം പോരടിക്കുന്നവരാകരുത്. അക്രമവാസനനന്നല്ല. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങ ളിൽവച്ച് കണ്ടുമുട്ടേണ്ടവരാണെന്ന് ഓർക്കണമെന്നും അദ്ദേഹം പറ ഞ്ഞു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ദേവദാസ്, പഞ്ചായത്തംഗങ്ങളായ ബീനാ വേണുഗോപാൽ, സജികുമാർ, ആർ.ആർ.വി ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ സാബു, പി.ടി.എ പ്രസിഡന്റ് വി.ഡി. രാജീവ്, എൽ.പി.എസ് പ്രഥമാദ്ധ്യാപിക ടി.വി. ശാന്തകുമാ രി അമ്മ, എസ്.എം.സി ചെയർമാൻ രതീ ഷ് പോങ്ങനാട്, എം.പി.ടി.എ പ്രസിഡന്റ് അൽസി, ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.