നെയ്യാറ്റിൻകര :നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി പൗരമുന്നണിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു.പൗരമുന്നണി പ്രസിഡന്റ് മാമ്പഴക്കര സോമൻ ജാഥയ്ക്ക് നേതൃത്വം നൽകി.നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികളിൽ നിന്നും അമിത ചികിത്സാഫീസ് ഈടാക്കുന്നതിനെതിരെയായിരുന്നു വാഹന പ്രചരണ ജാഥ.ഇരുമ്പിൽ വിജയൻ,പാലക്കടവ് വേണു,കെ.കെ.ശ്രീകുമാർ,ശബരീനാഥ് രാധാകൃഷ്ണൻ,തലയൽ മധു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.