river

കിളിമാനൂർ: സംസ്ഥാന സർക്കാർ ഹരിത കേരളാ മിഷന്റെ ഭാഗമായി നടത്തുന്ന 'ഇനി ഞാൻ ഒഴുകട്ടെ' എന്ന ജനകീയ നീർത്തടങ്ങളുടെ വീണ്ടെടുക്കൽ കാമ്പയിന് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ആദ്യഘട്ടത്തിൽ കുറവൻകുഴി - പാപ്പാല കിളിമാനൂർ കൊച്ചു പാലം തോടാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാമ പഞ്ചായത്തിന്റേയും ഇറിഗേഷൻ വകുപ്പിന്റെയും മേൽനോട്ടത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.പപ്പാലയിൽ നിന്നാരംഭിച്ച ജനകീയ ക്യാമ്പയിൻ അഡ്വ:ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി.ലാലി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ധരളിക,ബ്ലോക്ക് പഞ്ചായത്തംഗം ജി.ബാബു കുട്ടൻ,അടയമൺ പി.എച്ച്.സി മെഡിക്കൽ ഒാഫീസർ ഡോ.ഷീജ ,ഹെൽത്ത് ഇൻസ്പക്ടർ ഷാജു എന്നിവർ സംസാരിച്ചു.പുഴ സംരക്ഷണ സാങ്കേതിക സമിതി കൺവീനറും ഇറിഗേഷൻ അസി എൻജിനിയറുമായ സലീം പദ്ധതി വിശദീകരിച്ചു.പഞ്ചായത്തംഗം ജി.എൽ.അജീഷ് സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജെ.എസ്.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.ശുചീകരണത്തിൽ ഗ്രാമീണ തൊഴിലുറുപ്പ് പദ്ധതിയിലെ നൂറ് കണക്കിന് തൊഴിലാളികൾ പങ്കെടുത്തു.ഗ്രാമ പഞ്ചായത്തംഗങ്ങളായ ജി.രതീഷ്,കെ.എസ് ഷിബു,ഡി.എസ് അജിതകുമാരി,ഇന്ദിര ടീച്ചർ,താഹിറ,തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് ഓവർസിയർമാരായ സിബി,ഷിജിത്ത്,മാറ്റുമാർ കൃഷി ഒാഫീസർ സബിത,സി.ഡി.എസ് ചെയർപേഴ്സൺ പ്രവിത, വിവിധ ഘടക സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ ജനകീയ കാമ്പയിന് നേതൃത്വം നൽകി.