നെയ്യാറ്റിൻകര :ഗാന്ധിജിയുടെ സ്മരണയ്ക്കായി കാഞ്ഞിരംകുളം നെടിയകാലയിൽ ആരംഭിച്ച ഗാന്ധിസ്മാരക വായനശാലയുടെ ഉദ്ഘാടനം ഗാന്ധിയൻ പി.ഗോപിനാഥൻനായർ നിർവഹിച്ചു.രാഷ്ട്രപിതാവിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് വായനശാല ആരംഭിച്ചത്.മദ്യനിരോധന സമിതി കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.ദയാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് സരസികുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി.ജി.സദാനന്ദൻ,ആർ.ശിവകുമാർ,കരിച്ചൽജ്ഞാനദാസ് തുടങ്ങിയവർ പ്രസംഗിച്ചു.ജോൺവിത്സൻ സ്വാഗതവും എം.ലാർസൻ നന്ദിയും പറഞ്ഞു.