കിളിമാനൂർ:മോട്ടോർ ബൈക്കും പിക് അപ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്ക്.ബൈക്ക് ഓടിച്ചിരുന്ന കുമ്മിൾ ഈയ്യക്കോട് ബാഹുലേയന്റെ മകൻ ധനിൽ (33) ആണ് മരിച്ചത്. നെല്ലിക്കുന്ന് ,നെല്ലിക്കുന്നുവീട്ടിൽ അച്യുതന്റെ മകൻ മധു ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ ദിവസം രാവിലെ 6.30ന് കെട്ടിട നിർമ്മാണ തൊഴിലാളികളായ യുവാക്കൾ ജോലി സ്ഥലത്തേക്കുപോകും വഴി കിളിമാനൂർ മഹാദേവേശ്വരത്തുവച്ച് ബൈക്കിൽ കാരേറ്റ് ഭാഗത്തുനിന്ന് കോഴിയുമായി വന്ന പിക് അപ് വാൻ ഇടിക്കുകയായിരുന്നു. മധു സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.