പാലോട്:പെരിങ്ങമ്മല മേഖലാ ജമാ അത്ത് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 3ന് പെരിങ്ങമ്മല നിന്നും പൗരത്വ സംരക്ഷണ റാലി നടക്കും. വൈകിട്ട് 5ന് പാലോട് സമാപിക്കും.തുടർന്ന് നടക്കുന്ന പൊതു സമ്മേളനം ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും.അടൂർ പ്രകാശ് എം.പി, ഡി.കെ.മുരളി എം.എൽ.എ,കെ.എസ് ശബരീനാഥൻ എം.എൽ.എൽ,ഉബൈദുള്ള എം.എൽ എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,ഫാ.ജോസ് ചെറുപ്ലാവിൽ,ചിറയിൻകീഴ് നൗഷാദ് ബാഖവി,ഷിഹാബുദ്ദീൻ പൂക്കോട്ടൂർ,മുജാഹിദ് ബാലുശേരി,ഇലവു പാലം ഷംസുദ്ദീൻ മന്നാനി,മീനാങ്കൽ കുമാർ,സിയാദ് തൊളിക്കോട് തുടങ്ങിയവർ സംസാരിക്കും.