പാലോട്: മലയോര ഗ്രാമപ്രദേശങ്ങളിൽ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും വർദ്ധിച്ച് വരുന്നതായി പരാതി. നന്ദിയോട് മാർക്കറ്റ്, പാലോട് സിറ്റി സെന്ററിന് പുറക് വശം എന്നിവിടങ്ങളിലാണ് കഞ്ചാവ് വില്പന തകൃതിയായി നടക്കുന്നത്. ഒരല്പം കഞ്ചാവിനു വേണ്ടി പ്രണയിച്ച പെൺകുട്ടിയെ തമിഴ്നാട് സ്വദേശികൾക്ക് കാഴ്ചവയ്ക്കാൻ ശ്രമിച്ച യുവാവ് കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിയിലായത്. പുതുവർഷം ആഘോഷിക്കുന്നതിനായ് ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവ് അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇവിടങ്ങളിൽ എത്തിച്ചതായാണ് വിവരം. 18 വയസ്സു പോലും തികയാത്ത കുട്ടികൾ ആണ് വില്പപനക്ക് നേതൃത്ത്വം നൽകുന്നത്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.