നെയ്യാറ്റിൻകര :എസ്.എൻ.ഡി.പി യോഗം കള്ളിക്കാട് ശാഖാ വാർഷികം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ്റി.സുദർശനൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് കിരൺചന്ദ്രൻ,യോഗം ഡയറക്ടർ ബോർഡ്അംഗം വൈ.എസ്.കുമാർ,യൂണിയൻഴ കൗൺസിൽ അംഗം പി.ശ്രീനിവാസൻ,ശാഖാ വനിതാ സംഘം പ്രസിഡന്റ്ജി.ലീല,സെക്രട്ടറിവി.കെ.ഷീജ,പി.രമണി എന്നിവർ പ്രസംഗിച്ചു.ശാഖാ സെക്രട്ടറി എം.ബി.ചന്ദ്രബാബു സ്വാഗതവും വൈസ് പ്രസിഡന്റ ആർ.സുമേഷ് നന്ദിയും പറഞ്ഞു.