dec22d

ആറ്റിങ്ങൽ: അവധിദിനത്തിന് ഉത്സവപ്രതീതി നൽകി സ്വയംവര സിൽക്‌സ് - കേരളകൗമുദി ഡിസംബർ ഫെസ്റ്റിന് ഇന്നലെ വൻ ജനപ്രവാഹം. കേരളകൗമുദി, കൗമുദി ടി.വി, സ്വയംവര സിൽക്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മാമം ഗ്രൗണ്ടിലെ വിശാലമായ പവലിയനുകളിൽ സംഘടിപ്പിക്കുന്ന മേളയെ ആറ്റിങ്ങലിലെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. ഉച്ചയ്‌ക്ക് 2 മുതൽ ആരംഭിച്ച സ്റ്റാളുകളിലേക്ക് രാത്രി 9വരെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അക്വാ - പെറ്റ് ഷോയോടനുബന്ധിച്ച് വീട്ടിലെ അക്വേറിയത്തിൽ വളർത്താറുള്ള മത്സ്യങ്ങളുടെ വില്പനയും ക്രമീകരിച്ചിട്ടുണ്ട്. ഡിസ്‌കൗണ്ട് നിരക്കിൽ ഇവ വാങ്ങാനാകും. ഗിന്നസ് റെക്കാഡ് ജേതാവിന്റെ നാണയ പ്രദർശനവും ശ്രദ്ധേയമാണ്. ഡിസംബർ ഫെസ്റ്റ് പ്രമാണിച്ച് എല്ലാ കമ്പനികളും പ്രത്യേക ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പുഷ്‌പ - സസ്യ പ്രദർശനം, ഗെയിംഷോ, അമ്യൂസ്‌മെന്റ് പാർക്ക്, ഓട്ടോ എക്‌സ്‌പോ, വൈദ്യുത ദീപാലങ്കാരം എന്നിവയും കാണികളെ ആകർഷിക്കുന്നവയാണ്. എല്ലാ പ്രവൃത്തിദിവസങ്ങളിലും ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെയാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. എല്ലാദിവസവും വൈകിട്ട് 6 മുതൽ പ്രദർശന വേദിയിൽ സജ്ജീകരിച്ചിട്ടുള്ള സ്റ്റേജിൽ കലാപരിപാടികളും അരങ്ങേറും. ന്യൂരാജസ്ഥാൻ മാർബിൾസ്, കൈരളി ജുവലേഴ്സ് എന്നിവരാണ് മേളയുടെ കോ - സ്‌പോൺസർമാർ. 92.7 ബിഗ് എഫ്.എമ്മാണ് മേളയുടെ റേഡിയോ പാർട്ണർ. വിസ്‌മയ, കേരളടുഡേ എന്നിവർ ചാനൽ പാർട്ണർമാരും ഹൃദയപൂർവം ന്യൂസ് ഓൺലൈൻ ന്യൂസ് പാർട്ണറുമാണ്. ജനുവരി 5 വരെ നടക്കുന്ന മേളയ്‌ക്ക് ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ‌് അതോറിട്ടി ഒഫ് ഇന്ത്യ,​ നാഷണൽ എസ്.ടി / എസ്.ടി ഹബ് എന്നിവയുടെ പൂർണ പിന്തുണയുണ്ട്.