sauthern

കല്ലറ: പൗരത്വ ഭേദഗതി ബില്ലിനെതിരെ ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കല്ലറ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. കല്ലറ പള്ളിമുക്കിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറ് കണക്കിന് പേര്‍ പങ്കെടുത്തു. തുടർന്ന് ചേർന്ന പൊതു സമ്മേളനം കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ മേഖലാ പ്രസിഡന്റ് ഹസന്‍ റഷാദി തോട്ടുംപുറം അദ്ധ്യക്ഷനായിരുന്നു. തോന്നയക്കൽ ഉവൈസ് അമാനി ആമുഖപ്രഭാഷണവും കെ.പി. സന്തോഷ് കുമാർ, തോന്നയക്കൽ ജമാൽ എന്നിവർ പൗരത്വ ബിൽ വിശദീകരണം കരമന അഷ്‌റഫ് മൗലവി മുഖ്യ പ്രഭാഷണവും നടത്തി. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജി. ശിവദാസൻ, വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം ഷാഫി പാങ്ങോട്, കല്ലറ ബിജു, എസ്.കെ. സതീഷ്, സുഹൈല്‍ പാലുവള്ളി, മധു കല്ലറ, എം.ബി. നാസറുദ്ദീൻ നഈമി, എൽ.എം. ഷിറാസി ബാഖവി എന്നിവർ സംസാരിച്ചു. വെഞ്ഞാറമൂട്, വാമനപുരത്ത് കുറ്ററ, കാരേറ്റ്, ആനച്ചൽ ജമാഅത്തുകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും സംഘടിപ്പിച്ചു. കാരേറ്റ് നിന്നും ആരംഭിച്ച പ്രകടനം വാമനപുരം ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് ജമാഅത്ത് ചീഫ് ഇമാം നിസാറുദ്ദീൻ മന്നാനി അദ്ധ്യക്ഷനായിരുന്നു. കടുവയിൽ ഇർഷാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. ദേവദാസ്, രമണി.പി.നായർ, രാജീവ്.പി.നായർ, അഡ്വ. വെഞ്ഞാറമൂട് സുധീർ, റാഫി മന്നാനി, മഹേഷ് ചേരിയില്‍, എം.എം.ഹാഷിം, എ.എം. യൂസുഫ് പണയിൽ, സലിം.യു, മുഹമ്മദ് ഷിഫ, ജഹാംഗിർ എന്നിവർ സംസാരിച്ചു. പേരുമല ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമവും റാലിയും നടന്നു. പ്രതിഷേധ സംഗമം. ജമാഅത്ത് സെക്രട്ടറി ഇ.എ. അസീസ് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അഡ്വ. തേമ്പാക്കാല ബഷീർ, ചീഫ് ഇമാം അഷ്‌റഫ് മൗലവി എന്നിവർ സംസാരിച്ചു.