തിരുവനന്തപുരം : മെഡിക്കൽകോളേജിലെ സ്‌കാനിംഗ് യൂണിറ്റ് 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ മന്ത്രി കെ.കെ. ശൈലജ ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. ബ്ലഡ് ബാങ്കിൽ പ്രവർത്തിക്കുന്ന സ്‌കാനിംഗ് സെന്റർ രാത്രിയിൽ പ്രവർത്തിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. പുതിയ വകുപ്പ്‌മേധാവി രണ്ട് ദിവസത്തിനകം ചുമതലയേൽക്കും. അതേസമയം ഇന്നലെ മുതൽ എം.ആർ.ഐ, സി.ടി സ്‌കാനിംഗുകൾ 24 മണിക്കൂർ പ്രവർത്തനം ആരംഭിച്ചതായി ആശുപത്രി സൂപ്രണ്ട്‌ ഡോ. എം.എസ്. ഷർമ്മദ് അറിയിച്ചു.