vilappilsala

മലയിൻകീഴ് : വിളപ്പിൽശാല ചെക്കിട്ടപാറ തെക്കേപണ്ടാര വിളവീട്ടിൽ ഒറ്റയ്ക്കുതാമസിച്ചിരുന്ന രമണി(54) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വിളപ്പിൽശാല പൊലീസും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.

വീടിന്റെ പിന്നിലെ വാതിൽ തകർന്ന് തല പുറത്തേക്കും, ശരീരത്തിന്റെ മറ്റുഭാഗം വീടിനുള്ളിലുമായാണ് മൃതദേഹം കിടന്നത്. അടച്ചിട്ടിരുന്ന പ്ലൈവുഡ് വാതിലിന്റെ താഴെ തറയോടു ചേർന്നുള്ള ഭാഗം പൊളിഞ്ഞാണ് തല പുറത്തേക്കുകിടന്നത്. അടുക്കളയിലെ മേശപ്പു‌‌‌റത്ത് ഒഴിഞ്ഞ രണ്ട് മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു. സയന്റിഫിക് ഓഫീസർ ആർ.ആർ.രഞ്ജുവിന്റെ നേതൃത്വത്തിലാണ് തെളിവെടുത്തത്.ഡോഗ് സ്ക്വാഡുമെത്തിയിരുന്നു.നെടുമങ്ങാട് ഡി.വൈ.എസ്.പി.സ്റ്റുവർട്ട് കീലർ,വിളപ്പിൽശാല സി.ഐ.സജിമോൻ,എസ്.ഐ ഷിബു എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വിസ്റ്റ് നടത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ : ശ്രീജിത്ത്,രഞ്ജിത്ത്.മരുമക്കൾ: ശരണ്യ,പ്രീന.

(ഫോട്ടോ അടിക്കുറിപ്പ്....രമണിയുടെ മൃതദേഹം കിടന്ന വീട്ടിൽ വിരലടയാള വിദഗ്ധർ തെളിവെടുക്കുന്നു. (2)മരിച്ച രമണി(54)