dec22d

ആറ്റിങ്ങൽ: വാഹന പ്രേമികളെ ആകർഷിച്ച് ഡിസംബർ ഫെസ്റ്റിലെ ന്യൂജൻ കാറുകളുടെ ആട്ടോ എക്‌സ്‌പോ. കഴക്കൂട്ടത്തെ നിപ്പോൺ - ടെയോട്ട കാറുകളുടെയും ആറ്റിങ്ങൽ മാമം ഇന്റസ് മോട്ടോർസിന്റെ മാരുതി സുസുക്കി കാറുകളുടെയും പ്രദർശനമാണ് ഇവിടെയുള്ളത്. നിപ്പോൺ ടെയോട്ടയുടെ ഹാച്ച് ബാച്ച് ഗ്ലാൻസ മോഡലും പ്രീമിയം സെഡാൻ യാരിസ് മോഡലുമാണ് ഇവിടെയുള്ളത്. 7 ലക്ഷം രൂപ മുതൽ 10.50 ലക്ഷം രൂപ വരെയുള്ള മോഡലുകളുണ്ട്. ഹൈബ്രീഡ് മോഡൽ എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഈ കാറിന് 23കി.മീ മൈലേജുണ്ട്. യാരിസ് എട്ടേമുക്കാൽ ലക്ഷം മുതൽ 14.25 ലക്ഷം വരെയുള്ള മോഡലുകളുണ്ട്. ഇതിൽ ബെയ്‌സ് മോഡൽ മുതൽ 7എയർ ബാഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നതാണ് പ്രധാന ആകർഷണീയത. റൂഫിൽ എയർവെൻസ് വരുന്ന ആദ്യ കാറെന്ന പദവിയും യാരിസിനാണ്. ഇൻഡസ് മോട്ടോർസ് മാരുതി സുസുക്കി എക്‌സ്‌പ്രഡോ, ന്യൂ ബിഗ് വാഗണർ എന്നിവയാണ് ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. എസ്.യു.വി കൺസപ്ടുള്ള കാറാണിത്. 3.10 ലക്ഷം മുതൽ 4.50 ലക്ഷം വരെയുള്ള കാറുകൾ എക്‌സ്‌പ്രഡോ മോഡലിലുണ്ട്. 1000 സി.സി എഞ്ചിനുള്ള ബി.എസ് 6 വാഹനമാണിത്. ബെയ്സ് മോഡലിൽ മുതൽ എയർബാഗ്,​ എ.ബി.എസ്,​ പാർക്കിംഗ് സെൻസർ എന്നിവയും 22കി.മീ മൈലേജുമാണ് ഈ മോഡലിന്റെ പ്രത്യേകത. ഏറ്റവും കൂടുതൽ സെയിലുള്ള വാഹനമാണ് ന്യൂ ബിഗ് വാഗണറെന്ന് ഇൻഡസ് സെയിൽസ്‌മാന്മാർ പറഞ്ഞു. മേളയിൽ ബുക്ക് ചെയ്യുന്നവർക്ക് വേഗത്തിൽ ലോൺ സൗകര്യമൊരുക്കാനും എക്ചേഞ്ച് ഓഫറിൽ വാഹനം സ്വന്തമാക്കാനും കഴിയും. കമ്പനികൾ ഡിസ്‌കൗണ്ടും മേളയിൽ നൽകുന്നുണ്ട്.