തിരുവനന്തപുരം: കേന്ദ്രനിയമമായ യു.എ.പി.എ അതേരീതിയിൽ നടപ്പാക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് പൗരത്വനിയമഭേദഗതിയെ എങ്ങനെ എതിർക്കാനാകുമെന്ന് കെ. മുരളീധരൻ എം.പി ചോദിച്ചു. വട്ടിയൂർക്കാവ് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വനിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നിൽ വോട്ട് തട്ടാനുള്ള തന്ത്രം മാത്രമാണ്. ഇത് ഇരട്ടത്താപ്പാണ് - മുരളീധരൻ പറഞ്ഞു. ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്. നാരായണ പിള്ള അദ്ധ്യക്ഷത വഹിച്ചു. കെ. മോഹൻകുമാർ, തമ്പാനൂർരവി, ശാസ്തമംഗലംമോഹൻ, വാഴോട്ടുകോണം ചന്ദ്രശേഖരൻ, ആർ. രാജൻകുരുക്കൾ, മണ്ണാമൂല രാജൻ തുടങ്ങിയവർ സംസാരിച്ചു.