വർക്കല:ശിവഗിരി തീർത്ഥാടനെത്തുന്ന പദയാത്രകളടക്കമുളളവർക്ക് 30ന് വടശേരിക്കോണം ജംഗ്ഷനിൽ ഭക്ഷണപൊതി വിതരണം ചെയ്യും.പോസ്റ്റാഫീസിനു സമീപമുളള ഗുരുമന്ദിരത്തിൽ മുൻവർഷത്തിലെ പോലെ ആഘോഷവും തീർത്ഥാടകർക്ക് ശീതളപാനീയവിതരണവും ഉണ്ടായിരിക്കും വടശേരിക്കോണം ജംഗ്ഷൻ മുതൽ ഗുരുമന്ദിരം വരെ കമാനങ്ങളും കൊടിതോരണങ്ങളും കൊണ്ട് മോടിപിടിപ്പിക്കും. ശാഖാ അംഗങ്ങൾ, മൈക്രോഫിനാൻസ് അംഗങ്ങൾ,വനിതാസംഘം,വടശേരിക്കോണം റസിഡന്റ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി,ആട്ടോ ടാക്സി,ടെമ്പോ, ചുമട്ടുതൊഴിലാളി തുടങ്ങിിയ ബഹുജന സംഘടനകളുടെയും നേതൃത്വത്തിലാണ് ഭക്ഷണപൊതി വിതരണം നടക്കുന്നത്.നടത്തിപ്പിനായി ബി.ജോഷിബാസു,രാജീവ്നാരായണൻ,അജി,വി.ടി.രാജൻ,ഗിരിജാവിജയൻ,അജിത രാജമണി,ബി.സാബു, എസ്.അനിൽകുമാർ എന്നിവർ രക്ഷാധികാരികളായും ജെ.ശ്രീജിത്ത് ചെയർമാനായും എസ്.മണിലാൽ, മിനിസുരേഷ്,ഫാലലോചനൻ എന്നിവർ വൈസ് ചെയർമാന്മാരായും ജി.പ്രഭാഷ് ജനറൽ കൺവീനറായും എം.ജഹാംഗീർ ട്രഷററായും ആർ.വിജയൻ, ഷാജി (കൊച്ചനി) എന്നിവർ ഫുഡ്കമ്മിറ്റി കൺവീനർമാരായും സജീർ, എ.കുമാർ എന്നിവർ അലങ്കാരകമ്മിറ്റി കൺവീനർമാരായും വിപുമായ കമ്മിറ്റിയും രൂപീകരിച്ചു.