പൗഡിക്കോണം :കാഞ്ഞിയ്ക്കൽ അലിയാവൂർ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ജനുവരി 2 ന് ആരംഭിച്ച് 9ന് സമാപിക്കും.ജനുവരി 2ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം,9.30ന് നാഗരൂട്ട്, 7-നും 7.20 നുംമദ്ധ്യേ തൃക്കൊടിയേറ്റ്, ലഘുഭക്ഷണം, രാത്രി നാടൻപാട്ട്.3ന് രാവിലെ മഹാഗണപതിഹോമം, 11ന് അന്നാഭിഷേകം, രാത്രി നൃത്തനൃത്യങ്ങൾ. 4ന് രാവിലെ മഹാഗണപതിഹോമം, വൈകിട്ട് 6.30ന് നടേശാലങ്കാര സന്ധ്യാദീപാരാധന, 7ന് ഭക്തിഗാനസുധ, 9ന് കാക്കാരിശിനാടകം. 5ന് രാവിലെ ഗണപതിഹോമം, 8ന് ഉത്സവബലി, വൈകിട്ട് 7ന് ലഘുഭക്ഷണം, പുഷ്പാഭിഷേകം, ഭജന. 6ന് രാവിലെ ഗണപതിഹോമം, 10ന് കലശാഭിഷേകം,രാത്രി ലഘുഭക്ഷണം.7ന് രാവിലെ ഗണപതിഹോമം, 7ന് വിഷ്ണു ഭഗവാന് പത്മമിട്ട് പൂജ, വൈകിട്ട് 7ന് ലഘുഭക്ഷണം, കർണ്ണാടിക് ഭക്തിഗാനങ്ങൾ. 8ന് രാവിലെ ഗണപതിഹോമം,10ന് പൊങ്കാല, 12ന് ഉൗട്ട്, രാത്രി 8ന് പള്ളിവേട്ട, ലഘുഭക്ഷണം, 9.30ന് താലപ്പൊലി ഘോഷയാത്ര. 9ന് രാവിലെ അഭിഷേകം, ഗണപതിഹോമം, 12ന് ആറാട്ട് സദ്യ, വൈകിട്ട് തിരുവാതിരക്കളി, 4.30ന് ആറാട്ട് ബലി, 6.45ന് തിരു. ആറാട്ട്, തൃക്കൊടിയിറക്കി, രാത്രി ലഘുഭക്ഷണം എന്നിവ ഉണ്ടായിരിക്കും.