വർക്കല- 87-ാമത് മത് ശിവഗരി തീർത്ഥാടനത്തോടനുബന്ധിച്ചുളള ഗുരുധർമ്മ പ്രബോധന പ്രഭാഷണ പരമ്പരയ്ക്ക് ശിവഗിരിയിൽ തുടക്കം കുറിച്ചു ഇന്നലെ രാവിലെ 10 ന് ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യായാനന്ദ ഭദ്രദീപം തെളിച്ചതോടെയാണ് 7 ദിവസം നീണ്ടുനിൽക്കുന്ന പ്രഭാഷണ പരമ്പരയ്ക്ക് ആരംഭമായത്.
ഗുരുദേവനും സമകാലീന ഇന്ത്യയും എന്ന വിഷയത്തിൽ ഗുരുധർമ്മ പ്രചാരക സൗമ്യഅനിരുദ്ധൻ പ്രഭാഷണം നടത്തി. ഗുരുദേവ ദർശനം സമൂഹത്തിൽ വേണ്ടത്ര എത്താത്തത് കൊണ്ടാണ് പൗരത്വ ബില്ലിന്റെ പേരിൽ പോലും മനുഷ്യർ പോരടിക്കുന്നത്. ഈ നൂറ്റാണ്ടിനെയെന്ന്ല്ല ,വരും നൂറ്റാണ്ടിനെയും നയിക്കുന്നത് ശ്രീനാരായണ ഗുരുദേവ ദർശനം ആയിരിക്കുമെന്നതിൽ രണ്ടുപക്ഷമില്ലെന്നും അവർ പറഞ്ഞു. തുടർന്ന് അറിയപ്പെടാത്ത ഗുരുദേവ ചരിത്രം എന്ന വിഷയത്തിൽ ബിബിൻ ഷാ പ്രഭാഷണം നടത്തി .ലോകത്ത് ഗുരുദേവനെ പോലെ മറ്റൊരു ദാർശനികൻ ഉണ്ടാവില്ലെന്ന് ബിബിൻഷാ പറഞ്ഞു.ശിവഗിരി മഠം പി..ആർ..ഒ കെ..കെ ജനീഷ് , സുജാത സരോജം ,ശ്രീനാരായണ പ്രസാദ് തന്ത്രി ,എന്നിവർ സംബന്ധിച്ചു.
ഫോട്ടോ ഗുരുധർമ്മ പ്രബോധന പ്രഭാഷണ പരമ്പരയ്ക്ക് ശിവഗിരിയിൽ തുടക്കം കുറിച്ച് സ്വാമി അവ്യയാനന്ദ ഭദ്രദീപം തെളിക്കുന്നു. ശിവഗിരി മഠം പി..ആർ..ഒ കെ..കെ ജനീഷ് , ശ്രീനാരായണ പ്രസാദ് തന്ത്രി , സൗമ്യ അനിരുദ്ധൻ എന്നിവർ സമീപം