dec22h

ആറ്റിങ്ങൽ: എന്തു കഴിക്കാം, ഭക്ഷണം സുരക്ഷിതമാണോ,​ ഭക്ഷ്യ വസ്‌തുക്കളിലെ മായം എങ്ങനെ കണ്ടെത്താം എന്നുതുടങ്ങി നിരവധി സംശയങ്ങൾ ഇന്ന് എല്ലാവർക്കുമുണ്ട്. ഇതിനുള്ള ഉത്തരങ്ങൾ നൽകാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മേളയിലെ വിശാലമായ സ്റ്റാളിൽ സേവന സന്നദ്ധരായുണ്ട്. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പുതിയ തീരുമാനങ്ങളെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ഉദ്യോഗസ്ഥർ വിശദമായി പറഞ്ഞുതരും. ശരിയായ ഭക്ഷണത്തെക്കുറിച്ചും അവയുടെ വിതരണത്തെക്കുറിച്ചും 12 പദ്ധതികളാണ് വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കാൻ പോകുന്നത്. ഭക്ഷണവും വെള്ളവും പരിശോധിക്കാൻ കേരളത്തിൽ നിലവിൽ മൂന്ന് ലാബുകളാണുള്ളതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പൊതുജനത്തിന് ഇതുസംബന്ധിച്ച് എന്തെങ്കിലും സംശയങ്ങളോ പരാതികളോ ഉണ്ടെങ്കിൽ 18004251125 എന്ന ടോൾഫ്രീ നമ്പരിൽ വിളിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.