തിരുവനന്തപുരം : സെന്റ് ജോൺ ആംബുലൻസ് ഇന്ത്യ കേരള സ്റ്റേറ്റ് സെന്ററിന്റെയും ഇന്ദിരാ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മുഖ വൈകല്യങ്ങൾക്കുള്ള സൗജന്യ ശസ്ത്രക്രിയാ പരിശോധന ക്യാമ്പ് നടന്നു. സെന്റ് ജോൺ ആംബുലൻസ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ. ബിജുരമേശ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.ആർ. രാജ്, ട്രഷറർ ആർ. സുരേന്ദ്രനാഥ്, ജോയിന്റ് സെക്രട്ടറിമാരായ ഉമേഷ് പോച്ചപ്പൻ, ഇ.കെ. സുഗതൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.ആർ. ശശിധരൻ നായർ, കെ.എസ്. ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു. മാംഗ്ളൂർ ജസ്റ്റീസ് കെ.എസ്. ഹെഗ്‌ഡേ,മെഡിക്കൽ കോളേജിലെ ഡോക്ടർമാരായ ഡോ. സായ് സ്വരൂപ്, ഡോ. ദേവയാനി, ഡോ. മാളവിക, ഡോ. പല്ലവി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.