
ആറ്റിങ്ങൽ : നിർഭയനായി കേരളം ഭരിച്ച നേതാവായിരുന്നു ലീഡർ കെ. കരുണാകരനെന്ന് മുൻ എം.പി എൻ. പീതാംബരകുറുപ്പ് പറഞ്ഞു. ആറ്റിങ്ങൽ ലീഡർ സാംസ്‌കാരിക വേദിയുടെ ലീഡർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സാസഹായവും ക്രിസ്മസ് കിറ്റ് വിതരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള ലീഡർ പുരസ്‌കാരം മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് വിജയകുമാരിക്ക് സമർപ്പിച്ചു. മുൻ നഗര സഭ കൗൺസിലർ എസ്. വിജയകുമാറിന് ചികിത്സാസഹായം നൽകി. വേദി പ്രസിഡന്റ് കെ. കൃഷ്ണ മൂർത്തി അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ ആറ്റിങ്ങൽ പി. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അംബിരാജ്, മുൻ നഗര സഭ ചെയർപേഴ്സൺ വസുമതി ജി.നായർ, നഗര സഭാ പ്രതിപക്ഷ നേതാവ് അനിൽകുമാർ, ശോഭന കുമാരി, ജയചന്ദ്രൻ നായർ, നാസിം ആലംകോട്, അജന്തൻ നായർ, രഘു റാം, ആലംകോട് ചന്ദ്രൻ, ശ്രീ രംഗൻ എന്നിവർ സംസാരിച്ചു.