photo

നെടുമങ്ങാട് : കേരളസ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളായി വി. ബാലകഷ്ണൻ (പ്രസിഡന്റ്), ആർ. രാധാകൃഷ്ണൻനായർ, മറുകിൽ ശശി, ഇ. രാംകുമാർ, ആർ. രവികുമാർ, ജെ. രാരേന്ദ്രകുമാർ (വൈസ് പ്രസിഡന്റുമാർ), തെങ്ങുംകോട് ശശി (ജനറൽ സെക്രട്ടറി), പി. മുരളീധരൻ നായർ , വി. ജയാനന്ദർ,​ എം. വിൽസൺ, വി. ബാഹുലേയൻ, അമൃതാകൗൾ (ജോയിന്റ്‌ സെക്രട്ടറിമാർ), കെ. യേശുദാസ് (ട്രഷറർ) എന്നിവരെയും വനിതാഫോറം പ്രസിഡന്റായി ഫിലോമിനാ ജോസഫ്, സെക്രട്ടറിയായി ബാലഗിരിജാമ്മാൾ എന്നിവരെയും തിരഞ്ഞെടുത്തു. സംസ്ഥാന കൗൺസിലർമാരായി നെടുമങ്ങാട്ടു നിന്നും കെ. വിക്രമൻ നായർ, എ.വാസു, കൊഞ്ചിറ റഷീദ്, സി. രാധാകൃഷ്ണൻ നായർ, കെ. കൃഷ്ണൻകുട്ടി, കുന്നുംപുറം വാഹീദ്, കെ. ഗോപിനാഥൻ നായർ എന്നിവരെയും ജില്ലാ സെക്രട്ടേറിയറ്റിലേക്ക് ജി. സൈറസിനേയും തിരഞ്ഞെടുത്തിട്ടുണ്ട്. രണ്ടു ദിവസമായി നെടുമങ്ങാട്ട് നടന്ന ജില്ലാ സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസനും പ്രതിനിധി സമ്മേളനം അടൂർ പ്രകാശ് എം.പിയും ഉദ്‌ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പാലോട് രവി, വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, നെയ്യാറ്റിൻകര സനൽ, കരകുളം കൃഷ്ണപിള്ള, അയത്തിൽ തങ്കപ്പൻ, കെ. വിക്രമൻ നായർ, ആനാട് ജയൻ, വെമ്പായം അനിൽ കുമാർ, നെട്ടിറച്ചിറ ജയൻ, അഡ്വ. എസ്. അരുൺകുമാർ, മന്നൂർക്കോണം സത്യൻ, ടി. അർജുനൻ എന്നിവർ സംസാരിച്ചു.