നെടുമങ്ങാട് :നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് കരകുളം എൽ.പി.എസിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.മധു ഉദ്‌ഘാടനം ചെയ്തു. 27വരെ നടക്കുന്ന ക്യാമ്പിൽ ഗാന്ധിസ്മൃതി മുഖ്യ പ്രമേയമായിരിക്കുമെന്ന് കോഓർഡിനേറ്റർ അറിയിച്ചു.അംഗൻവാടി നവീകരണം, പ്രഥമശുശ്രുഷ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകും.