വിഴിഞ്ഞം: അടിമലതുറ കടപ്പുറത്ത് ഗ്രഹനാഥന്റെ മൃതദേഹം കണ്ടെത്തി. കോട്ടുകാൽ പുളിങ്കുടി ആഴിമല റോഡിൽ തെക്കേപാലാഴി വീട്ടിൽ കരുണാകരപണിക്കരുടെ (73) മൃതദേഹമാണ് ഇന്നലെ രാവിലെ അടിമലത്തുറ തീരത്ത് കണ്ടെത്തിയത്. നാല് ദിവസങ്ങൾക്ക് മുമ്പ് ഇയാളെ വീട്ടിൽ നിന്ന് കാണാതായതായി ബന്ധുക്കൾ പറഞ്ഞു. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് വിവരം വിഴിഞ്ഞം കോസ്റ്റൽ പൊലീസിനെ അറിയിക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഭാര്യ: ശ്യാമള. മക്കൾ: വിനോദ്, ചിത്ര. മരുമകൻ: അജയകുമാർ.