നെടുമങ്ങാട് : രാജ്യം അഭിമുഖീകരിക്കുന്ന പൗരത്വ ഭേദഗതി പ്രശ്നത്തിന് പരിഹാരം സംസ്കാരങ്ങളെ ആഴത്തിൽ അറിയലാണെന്നും അതിനുള്ള പോംവഴി പുസ്തക വായന മാത്രമാണെന്നും പ്രശസ്ത തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ പറഞ്ഞു.നെടുമങ്ങാട്ട് കോയിക്കൽ പുസ്തകമേളയുടെ ഉദ്‌ഘാടനം കാർത്തിക വിളക്ക് തെളിച്ച് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.വി.ഷിനിലാലിന്റെ നോവൽ 'സമ്പർക്ക ക്രാന്തി" പെരുമാൾ മുരുകനിൽ നിന്ന് അസീം താന്നിമൂട് ഏറ്റു വാങ്ങി.സംഘാടക സമിതി ചെയർമാൻ അഡ്വ.ആർ.ജയദേവൻ സ്വാഗതം പറഞ്ഞു.മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോടു രവി,വിനോദ് വൈശാഖി,ഷിജൂഖാൻ,കെ.പി പ്രമോഷ്,ഷിനിലാൽ,സജീവ് പിള്ള,വി.എസ് ബിന്ദു,ഗിരീഷ് പുലിയൂർ, വട്ടപ്പറമ്പിൽ പീതാംബരൻ,കെ.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.