കുഴിത്തുറ: കൊല്ലങ്കോടിന് സമീപം ബൈക്കിലെത്തിയ മോഷ്ടാക്കൾ യുവതിയുടെ അഞ്ചുപവന്റെ താലിമാല പൊട്ടിച്ചെടുത്തു. കൊല്ലങ്കോട് മണലി സ്വദേശി പ്രീതയുടെ (37) മാലയാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പ്രീത വീടിന് സമീപത്ത് പലചരക്ക്കട നടത്തുകയാണ്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനിടെയാണ് മാല പൊട്ടിച്ചെടുത്തത്. ഇതിനുശേഷം മോഷ്ടാക്കൾ ബൈക്കിൽകയറി രക്ഷപ്പെടുകയായിരുന്നു. കൊല്ലങ്കോട് പൊലീസ് കേസെടുത്തു.