ksa

കാട്ടാക്കട: ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള സ്കൂൾ ടീചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കാട്ടാക്കട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സുധീഷ് വെൺപാല സാംസ്കാരിക പ്രഭാഷണം നടത്തി.സംസ്ഥാന പ്രസിഡന്റ് കെ.ജെ.ഹരികമാർ,

സംസ്ഥാന വൈസ് പ്രസിഡന്റ് കെ.റജി,യൂത്ത് കമ്മീഷൻ അംഗം ഐ.സാജു എന്നിവർസംസാരിച്ചു. എം.കെ.മോഹൻകുമാർ,എം എസ്.പ്രശാന്ത്,പ്രസാദ് രാജേന്ദ്രൻ,ഷിബു,എൻ .ശ്രീകുമാർ എന്നിവർ സംസാരിച്ചു.ജില്ലാ ഭാരവാഹികളായി സിജോവ് സത്യൻ(പ്രസിഡന്റ്-വർക്കല ഉപജില്ല),എം.എസ് .പ്രശാന്ത്( സെക്രട്ടറി-പാറശാല ഉപജില്ല),പ്രസാദ് രാജേന്ദ്രൻ( ട്രഷറർ-നോർത്ത് ഉപജില്ല) എന്നിവരെ തിരഞ്ഞെടുത്തു.