തിരുവനന്തപുരം : ഭിന്നശേഷിക്കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്ന കഴക്കൂട്ടം മാജിക് പ്ലാനെറ്റിലെ ഡിഫറന്റ് ആർട് സെന്റർ രാജ്യത്തിന് മാതൃകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കുട്ടികൾക്കായി ആരംഭിച്ച സൗജന്യ കമ്പ്യൂട്ടർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള ഇൻസ്‌പൈറ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൻസ്‌പൈറ പദ്ധതിക്ക് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് തുടക്കം കുറിച്ചു. നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സൗജ്യ കണ്ണട വിതരണം ഛത്തീസ്ഗഡ് യുനിസെഫ് ചീഫ് ഓഫീസർ ജോബ് സക്കറിയ നിർവഹിച്ചു. റിജു ആൻഡ് പി.എസ്.കെ ജൂനിയർ മാനേജിംഗ് ഡയറക്ടർ സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു. മാജിക് അക്കാഡമി എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല എന്നിവർ പങ്കെടുത്തു. റിജു ആൻഡ് പി.എസ്.കെ ജൂനിയറാണ് ഭിന്നശേഷിക്കുട്ടികൾക്കായി 100 ടാബുകൾ സ്‌പോൺസർ ചെയ്തിരിക്കുന്നത്.