പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ ഫെബ്രുവരി 8 മുതൽ 21 വരെ നടക്കുന്ന അതിരുദ്ര മഹായജ്ഞം, ശിവരാത്രി മഹോത്സവം, നൃത്ത സംഗീത മഹോത്സവം എന്നിവയുടെ നടത്തിപ്പിനായി ഉന്നതസമിതി രൂപീകരിച്ചു. ജനപ്രതിനിധികൾ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഉന്നതതല യോഗം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഉദ്‌ഘാടനം ചെയ്തു. കെ.ആൻസലൻ എം.എൽ.എ യുടെ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ ഡി.വിൻസെന്റ്, ഐ.ബി.സതീഷ്,
എ.ഡി.എം വി.ആർ. വിനോദ് കുമാർ, നെയ്യാറ്റിൻകര തഹസീൽദാർ കെ.മോഹൻകുമാർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്‌കുമാർ, തുടങ്ങിയവർ പങ്കെടുത്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡി.സി.സി സെക്രട്ടറിമാരായ വട്ടവിള വിജയൻ, മഞ്ചവിളാകം ജയൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി, മേൽശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ, ഓലത്താന്നി അനിൽ, പന്നിയോട് സുകുമാരൻ വൈദ്യർ, ട്രസ്റ്റ് സെക്രട്ടറി വിഷ്ണു,പ്രേംകുമാർ പള്ളിമംഗലം എന്നിവരും യോഗത്തിൽ പങ്കെടുത്തു.