തിരുവനന്തപുരം: കെ. കരുണാകരന്റെ ഒൻപതാം ചരമവാർഷിക ദിനമായ ഇന്ന് വൈകിട്ട് 3ന് പാളയം അയ്യങ്കാളിഹാളിൽ നടക്കുന്ന അനുസ്മരണസമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. കെ. കരുണാകരൻ ഫൗണ്ടേഷൻ ചെയർമാൻ രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ എം.പി, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം. സുധീരൻ, എം.എം. ഹസൻ, ശശി തരൂർ എം.പി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, വി.എസ്. ശിവകുമാർ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 9ന് മ്യൂസിയത്തിന് സമീപമുള്ള കെ. കരുണാകരൻ പ്രതിമയിൽ പുഷ്പാർച്ചന നടത്തും.