കറാച്ചി : പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 476 റൺസ് ലക്ഷ്യവുമായി രണ്ടാംഇന്നിംഗ്സിനിറങ്ങിയ ശ്രീലങ്ക തോൽവിയിലേക്ക്. നാലാം ദിവസമായ ഇന്നലെ കളിനിറുത്തുമ്പോൾ 212/7 എന്ന നിലയിലാണ് ലങ്ക. മൂന്ന് വിക്കറ്റ് ശേഷിക്കേ 263 റൺസ് പിന്നിലാണ് സന്ദർശകർ.
ആദ്യ ഇന്നിംഗ്സിൽ പാകിസ്ഥാൻ 191 റൺസിനും ലങ്ക 271 റൺസിനും പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ പാകിസ്ഥാൻ 555/3 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തതോടെയാണ് കളിയുടെ ഗതി മാറിയത്. നാല് സെഞ്ച്വറികളാണ് പാകിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സിൽ പിറന്നത്. കരിയറിലെ തുടക്കത്തിലെ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടി ചരിത്രം കുറിച്ച ആബിദ് അലി (174), ഷാൻ മസൂദ് (135), ക്യാപ്ടൻ അസ്‌ഹർ അലി (118), ബാബർ അസം (100 നോട്ടൗട്ട്) എന്നിവരാണ് സെഞ്ച്വറിയടിച്ചത്.
മാർട്ടിൻ പീറ്റേഴ്സ്
നിര്യാതനായി
ലണ്ടൻ :1966 ലോകകപ്പ് ഫുട്ബാൾ കിരീടം നേടിയ ഇംഗ്ളണ്ട് ടീമംഗം മാർട്ടിൻ പീറ്റേഴ്സ് നിര്യാതനായി. 76 വയസായിരുന്നു. 66 ലെ ഫൈനലിൽ പശ്ചിമ ജർമ്മനിക്കെതിരെ പീറ്റേഴ്സ് ഗോളടിച്ചിരുന്നു. ഇംഗ്ളണ്ടിന് വേണ്ടി 70 മത്സരങ്ങളിൽനിന്ന് 100 ഗോളുകൾ നേടിയിട്ടുണ്ട്. വെസ്റ്റ് ഹാം ക്ളബിനായി 364 മത്സരങ്ങൾ കളിച്ചു.