
അഞ്ചാലുംമൂട്: വർക്ക് ഷോപ്പ് ഉടമയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാലുംമൂട് പാവൂർ വയലിൽ വെൽഡിംഗ് വർക്ക് ഷോപ്പ് നടത്തുന്ന പടപ്പക്കര തെങ്ങുവിള ലാസറിന്റെ മകൻ സുനിൽ ലാസറിനെയാണ് (40) മരിച്ച നിലയിൽ കണ്ടത്.
ബൈപാസിൽ കൊല്ലം മങ്ങാട് പാലത്തിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി കായലിലേക്ക് ചാടുകയായിരുന്നുവെന്നും മെഷീനുകൾ വാങ്ങിയതിൽ കബളിക്കപ്പെട്ടതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്നും പൊലീസ് കരുതുന്നു.മാതാവ്: ചെറുപുഷ്പം.