പരുത്തിപ്പള്ളി : ഉത്തരംകോട്ട് അമൃത സ്മൃതി യജ്ഞ നിർവഹണ സമിതിയുടെ ആഭിമുഖ്യത്തിൽ ഭാഗവത സപ്താഹയജ്ഞവും ലക്ഷാർച്ചനയും ആരംഭിച്ചു. 29ന് സമാപിക്കും.അലത്തൂർ സിദ്ധാശ്രമത്തിലെ സ്വാമി ശിവാനന്ദയോഗിയുടെ മുഖ്യകാർമ്മികത്വത്തിൽ സഹസ്രനാമ ലക്ഷാർച്ചന നടന്നു.ഇന്ന് മുതൽ എല്ലാദിവസവും രാവിലെ ഹരിനാമകീർത്തനം,വിഷ്ണു സഹസ്രനാമം,ഗ്രന്ഥ നമസ്കാരം,ഭാഗവത പാരായണം,വിശേഷാൽപൂജകൾ, പ്രഭാഷണം,ഭജന,പ്രസാദ ഉൗട്ട് എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.